കാണാതായവരുടെ ലിസ്റ്റായി

കാണാതായവരുടെ ലിസ്റ്റായി
Apr 3, 2025 08:54 AM | By PointViews Editr

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെടുത്തത്. ഇതിൽ ആദ്യ ദിവസം തിരിച്ചറിഞ് ബന്ധുക്കൾക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കാൻ കഴിയാത്ത 3 മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹം/ഭാഗങ്ങളിൽ നിന്നും ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചിരുന്നു.

കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് ആദ്യ ഘട്ടത്തിൽ ഡി.എൻ.എ സാമ്പിളുകളുടെ പരിശോധന നടത്തിയത്. 223 മൃതദേഹം/ഭാഗങ്ങൾ അവിടെ നടത്തിയ പരിശോധനയിൽ തിരിച്ചറിഞ്ഞു. ഇതിലൂടെ 77 പേരെ തിരിച്ചറിയാൻകഴിഞ്ഞിരുന്നു. കണ്ണൂർ ഫോറെൻസിക് സയൻസ് ലാബിൽ തിരിച്ചറിയാൻ കഴിയാതിരുന്ന 209 മൃതദേഹം/ഭാഗങ്ങൾ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലേക്കു പരിശോധനക്കയച്ചു അവിടെ നടത്തിയ പരിശോധനയിൽ ദുരന്തത്തിൽ കാണാതായ 22 പേരെ കൂടി തിരിച്ചറിഞ്ഞു. 99 പേരെ ഡി.എൻ.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ദുരന്തത്തിൽ മരണപ്പെട്ട 167 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. മൊത്തം 266 പേരെ തിരിച്ചറിഞ്ഞു. ദുരന്തത്തിൽ ഉൾപ്പെട്ട് കാണാതായ ബാക്കിയുള്ള 32 പേരുടെ ലിസ്റ്റാണ് ഡി.ഡി.എം എ അംഗീകരിച്ചത്. ദുരന്തത്തിൽ 298 പേർ മരിച്ചതായാണ് കണക്കാക്കുന്നത്. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെള്ളരി മല വില്ലേജ് ഓഫീസർ, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ചേർന്ന് തയാറാക്കിയ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ലിസ്റ്റ് ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, റെവന്യൂ & ദുരന്ത നിവാരണം പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ ദുരന്തത്തിൽ മരണപെട്ടവരായി കണക്കാക്കി സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കും.

സർക്കാർ ഉത്തരവിന്റ അടിസ്ഥാനത്തിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ബന്ധുക്കൾക്ക് നൽകും. ഇവരുടെ മരണം രജിസ്റ്റർ ചെയ്യാൻവേണ്ട നടപടിക്രമങ്ങളും സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മരണം രജിസ്റ്റർ ചെയ്തു മരണസർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്.

List of missing persons.

Related Stories
ഡിജിറ്റൽ അടിമകുട്ടികളെ രക്ഷിക്കാൻ കേരള പൊലീസിൻ്റെ ഡി- ഡാഡ്. വിളിക്കുക: 9497900200

Apr 4, 2025 07:56 AM

ഡിജിറ്റൽ അടിമകുട്ടികളെ രക്ഷിക്കാൻ കേരള പൊലീസിൻ്റെ ഡി- ഡാഡ്. വിളിക്കുക: 9497900200

ഡിജിറ്റൽ അടിമകുട്ടികളെ രക്ഷിക്കാൻ കേരള പൊലീസിൻ്റെ ഡി- ഡാഡ്. വിളിക്കുക:...

Read More >>
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പൂർണമായി ഹരിതമായി ഒപ്പം ശുചിയായി

Apr 4, 2025 07:19 AM

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പൂർണമായി ഹരിതമായി ഒപ്പം ശുചിയായി

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പൂർണമായി ഹരിതമായി ഒപ്പം...

Read More >>
യുഡിഎഫ് ഫോറസ്റ്റ്  ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും നടത്തുന്നു

Apr 3, 2025 06:45 AM

യുഡിഎഫ് ഫോറസ്റ്റ് ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും നടത്തുന്നു

യുഡിഎഫ് ഫോറസ്റ്റ് ഓഫീസ് മാർച്ച് ഇരിട്ടിയിൽ. തീരദേശ സമരയാത്രയും...

Read More >>
വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ സമരമെന്നറിയുക.

Apr 1, 2025 04:17 PM

വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ സമരമെന്നറിയുക.

വടിച്ചതൊക്കെ വാരാൻ നടക്കുന്ന ശിവൻകുട്ടിമാരുടെ മാഹാത്മ്യം കേട്ട് ചിരിക്കും മുൻപ് എന്തിനാണ് ആശാ വർക്കർമാരുടെ...

Read More >>
39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം നൽകി.

Mar 31, 2025 10:17 PM

39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം നൽകി.

39 വർഷം സേവനം ചെയ്ത് തിരികെ നാട്ടിലെത്തിയ പേരാവൂർ സ്വദേശി സിആർപിഎഫ് ഇൻസ്‌പെക്ടർക്ക് കൂട്ടുകാർ സ്വീകരണം...

Read More >>
ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ വിജയമായി.

Mar 31, 2025 03:19 PM

ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ വിജയമായി.

ഉന്നതികളുടെ കായിക മികവ് തെളിയിച്ച ത്രിബിൾസ് മത്സരം വൻ...

Read More >>
Top Stories